Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 3

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ മൂന്നാം ഭാഗം
Mkm Ashraff ഇപ്പോള്‍ പ്രവാസിയല്ലെങ്കിലും ഞാനൊരു പ്രവാസിയായിരുന്നു. സ്വകാര്യകമ്പനിയിലായിരുന്നു ജോലി. കൂടുതല്‍ ശമ്പളം ഉള്ളവരുടെത് കുറച്ച് കുറവുള്ളവര്‍ക്ക് കൊടുക്കണം എന്ന മണ്ടന്‍ അഭിപ്രായമൊന്നും എനിക്കില്ല. ഇവിടെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് മൂലം അങ്ങിനെ ഒരവസ്ഥ ഉണ്ടാവുന്നുമില്ല.

കരാര്‍ തൊഴിലാളികളെക്കാളും മോശമായ അവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ ഇവിടെ ഇല്ലേ? തൊട്ടടുത്ത മുറിയില്‍ ക്ലാസ്സെടുക്കുന്ന സ്ഥിരനിയമാനക്കാരനായ സാറിനു കിട്ടുന്ന ശമ്പളത്തിന്റെ പത്തിലൊന്നുപോലും തികയാത്ത പ്രതിഫലത്തിന് ഗസ്റ്റ്ലക്ചറര്‍ എന്ന ഒമാനപ്പെരോടെ, പി ജിയും (പലപ്പോഴും ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍) സെറ്റും നെറ്റും മറ്റും മറ്റും ഒക്കെയുള്ള കയ്യിലുള്ള ഹതഭാഗ്യന് തൊട്ടടുത്ത മുറിയില്‍ ക്ലസ്സെടുക്കേണ്ടിവരുന്നു. അതുപോലെ ഓണറെറിയം എന്ന ഓമനപ്പേരില്‍ എന്തെങ്കിലുമൊക്കെ കൊടുത്ത് ജോലി ചെയ്യിക്കുന്നവരും അവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ എത്രയോ വലിയ പ്രതിഫലത്തിന് അര്‍ഹരാണ്. അവരൊന്നും വലിയ സംഘടിത ശക്തികള്‍ അല്ലാത്തതുകാരണം രാഷ്ട്രീയക്കാര്‍ അവരെ വേണ്ട. സര്‍വീസ് സംഘടനകളും അവരെ കണ്ടില്ലെന്നു നടിക്ക്ന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയാല്‍ പിന്നെ നാളത്തെ ജോലിക്കാരുടെ കാര്യം അങ്ങ് മറക്കാം എന്നാണോ? അതോ ഈ താപ്പില്‍ എങ്ങിനെയെങ്കിലും പെന്‍ഷന്‍ പ്രായം 60 ആക്കിക്കിട്ടാനുള്ള ഒരു ശ്രമമോ? (പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തിലുള്ള സര്‍വീസ് സംഘടനകളുടെ നിലപാടിനെ കുറിച്ച് മുമ്പ് രണ്ടു പ്രാവശ്യം എഴുതിയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.) സ്ഥിരനിയമാനമല്ല എന്ന വിറ്റ്യാസം ഒഴിച്ച് മറ്റെല്ലാ തരത്തിലും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഗസ്റ്റ്ലക്ചറര്‍മാരെകുറിച്ചുംഓണറെറിയം എന്ന പിച്ച വാങ്ങുന്നവരെ കുറിച്ചും ചിന്തിക്കാന്‍ തയ്യാറില്ലാത്തവരല്ലെ നാളത്തെ ജോലിക്കാരെ കുറിച്ച് ചിന്തിക്കുനത്?
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man 'പ്രായോഗീകത' എന്നത് സംബന്ധിച്ച് എന്റെ കാഴ്ച്ചപ്പാടും താങ്കളുടെ കാഴ്ച്ചപ്പാടും തുലോം വ്യതാസമുണ്ട്.അതാണ് അടിസ്ഥാനകാരണം. അതിനിയും നിലനിൽക്കുമെന്നും തോന്നുന്നു. പങ്കാളിത്തപെൻഷനും സ്റ്റാറ്റ്യ്യ്ട്ടറി പെൻഷനും ഒരേ പോലെ നിലവിൽ വരുമ്പോഴുള്ള അപകടം ഇന്നത്തെ മാതൃഭൂമി പത്രത്തിൽ തോമസ് ഐസക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താങ്കൾ വായിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man പെൻഷൻ പ്രായം ഉയർത്തണമെന്ന് ' ഈ താപ്പിൽ' ഉയർത്തിക്കൊണ്ടു വന്ന മുദ്രാവാക്യമല്ല. സർവീസ് സംഘടനകൾ പണ്ടേ ആവശ്യപ്പെട്ടു വന്നിരുന്നതാണ്. പെൻഷൻ പ്രായം ഉയർത്താൻ നിരത്തിയ കാരണങ്ങളോട് താങ്കൾ പ്രതികരിക്കാത്ത നിലയ്ക്ക് ഞാനും ആ വിഷയത്തെ കുറിച്ചൊന്നും സംസാരിക്കുന്നില്ല.
കരാർ നിയമനം, ഓണറേറിയം ഇവയെ എതിർക്കണമെങ്കിൽ അത് സാർവത്രികമാക്കുന്ന നയങ്ങളോടോ എതിർക്കുന്ന നയങ്ങളോടോ കൂടെ നിൽക്കേണ്ടത് ? പങ്കാളിത്ത പെൻഷൻ പദ്ധതി ജീവനക്കാർക്കുള്ള ആനുകുല്യങ്ങൾ വെട്ടിക്കുറക്കാനുള്ള നടപടിയുടെ ആദ്യകാൽവെയ്പ് ആണെന്നും അടുത്തത് നിലവിലുള്ള ജീവനക്കാർക്കും അത് ബാധകമാക്കുകയും അടുത്തത് കരാർ നിയമനങ്ങൾ നടപ്പിൽ വരുത്തുകയും ആണെന്ന് ഇടതുപക്ഷ സർവീസ് സംഘടനകൾ ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് ആദ്യകാൽവെയ്പിനെ തന്നെ എതിർക്കുകയു ംചെയ്യുന്നു.
കരാർ നിയമനങ്ങളെ എന്നും ഇടതുപക്ഷ സർവീസ് സംഘടനക ൾഎതിർത്തിട്ടുണ്ട്..
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff താങ്കള്‍ പറയുന്നത് ശരിയാണ്. പ്രായോഗികത എന്ന കാര്യത്തില്‍ നമുടെ വീക്ഷണങ്ങള്‍ എതിര്‍ ദ്രുവങ്ങളിലാണ്. അതില്‍ യോജിക്കുമെന്നും തോന്നുന്നില്ല.

മത്രുഭുമിയിലെ ലേഖനം വായിച്ചിരുന്നു. കൂടാതെ ഇന്നലെ പീപ്പിള്‍ ടി വിയില്‍ ഇതെകുരിച്ചൊരു ചര്ച്ചയുണ്ടായിരുന്നത് കേള്‍ക്കുകയും ചെയ്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതും ഉയര്‍ത്താതിരിക്കുന്നതും, എന്റെ അഭിപ്രായത്തില്‍, നാടിനെ സംബന്ധിച്ചിടത്തോളം ഒരുപ്രശ്നമേ അല്ല. മാത്രമല്ല സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ സമ്പ്രദായമാണ് നിലവിലെങ്കില്‍, പെന്‍ഷന്‍ പ്രായം നിര്‍ബന്ധമായും ഉയര്‍ത്തിയെതീരൂ എന്ന് അഭിപ്രായമുണ്ട്. ഇപ്പോളത്തെ അവസ്ഥയില്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി യുവജനങ്ങളെ പിണക്കാന്‍ യു ഡി എഫിനും എല്‍ ഡി എഫിനും ധൈര്യമില്ല. അത് സര്‍വീസ് സംഘടനകള്‍ക്കും നന്നായി അറിയാവുന്നത് കൊണ്ട് അത്തരം ഒരാവശ്യം അവര്‍ ശക്തമായി മുന്നോട്ടു വെക്കാറില്ലായിരുന്നു. ഇപ്പോള്‍ പക്ഷെ സ്ഥാനത്തും അസ്ഥാനത്തും ഈ ആവശ്യം ഉന്നയിച്ചു കാണുന്നു. പങ്കാളിത്ത പെന്ഷനുമായി ബന്ധപ്പെട്ടു കലുഷിതമായ അന്തരീക്ഷത്തില്‍ ആ ആവശ്യം അംഗീകരിപ്പിക്കാനുള്ള ഒരു ചെറുശ്രമം. അത്രയേയുള്ളൂ.

കരാര്‍ നിയമനത്തെക്കാള്‍ മോശമായ അവസ്ഥയാണ് ഗസ്റ്റ്ലക്ചറര്‍മാരുടെത്. ആ അവസ്ഥക്ക് കാരണക്കാര്‍ ഇടതുപക്ഷമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ ഇഷ്ടപ്പെട്ടെന്നു വരില്ല. കേന്ദ്രനയത്തിന് അനുസൃതമായി പ്രീഡിഗ്രീ ബോര്‍ഡ് എന്ന ആശയവുമായി ടി എം ജെകബ് എന്ന വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഒരു ബില്ല് കൊണ്ടുവന്നപ്പോള്‍, അന്നത്തെ പ്രതിപക്ഷം അതിനെ പ്രക്ഷോഭങ്ങളിലൂടെ തോല്‍പ്പിച്ചു. കോളേജിന്റെ ഭാഗമായി നിലനിര്‍ത്തി അധ്യാപക ജീവനക്കാരെ പുനര്‍ വിന്യസിക്കാനായിരുന്നു ആ ബില്ലിലെ വ്യവസ്ഥ. പിന്നീട് ഇടതുപക്ഷം ഭരണം ഏറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ്. അദ്ദേഹം പ്ലസ്ടു എന്ന ഓമനപ്പേരില്‍ അത് തന്നെ കൊണ്ട് വന്നു പ്ലസ് ടുവിനെ സ്കൂളിന്റെ ഭാഗമാക്കി നിലനിര്‍ത്തി. ഫലം കോളേജ് അധ്യാപകര്‍ താഴേക്ക് വരാന്‍ തയ്യാറായില്ല. അവര്‍ക്ക് ചെയ്യാന്‍ ജോലിയില്ലാതിരുന്നത് കൊണ്ട് ജോലിചെയ്യാതെ സര്‍ക്കാര്‍ ശമ്പളവും വാങ്ങി സുഖിക്കാനായി. രണ്ടു കാരണങ്ങളാല്‍ സ്കൂളുകളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ട് പ്ലസ്ടു ക്ലാസ്സുകളിലേക്ക് വേണ്ട അധ്യാപകരെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. ഒന്ന്: സ്കൂളുകളിലേക്ക് വേണ്ട എണ്ണം ജീവനക്കാരെ ഉണ്ടായിരുന്നുള്ളൂ. രണ്ട്: ഉള്ളവരില്‍ തന്നെ പി ജി യോഗ്യതയുള്ളവര്‍ വളരെ കുറവായിരുന്നു. (പ്ലസ്ടു തലത്തില്‍ പഠിപ്പിക്കാന്‍ പി ജി നിര്‍ബന്ധമാനല്ലോ). അവസാനം അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കണ്ടെത്തിയ ആശയമാണ് ഈ ഗസ്റ്റ്ലക്ചറര്‍ എന്ന ഓമനപ്പേരിലുള്ള ഈ നികൃഷ്ട ആശയം. പ്ലസ്ടു അനുവദിക്കുന്നതില്‍ അന്ന് പി ജെ ജോസഫ് ചെയ്തുകൂട്ടിയ കാര്യങ്ങളൊക്കെ താങ്കള്‍ക്കും ഒര്മകാനും. മൂന്ന് പ്രാവശ്യമാണ് കോടതി പ്ലസ്ടു അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റ്റ് ലിസ്റ്റ് തിരുത്തിയത് എന്നെങ്കിലും താങ്കള്‍ ഓര്‍ക്കുമല്ലോ. ജോസഫ് അത്രയൊക്കെ നാണം കെടുത്തിയിട്ടും ഭരണം നിലനിര്‍ത്താനായി മാത്രം ജോസഫിന്റെ പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു ഇടതു പക്ഷവും അവരുടെ യുവജന/വിദ്യാര്‍ത്ഥി സംഘടനകളും.

ഇടതു പക്ഷ സംഘടനകളുടെ വിശ്വാസത്തെ കുറിച്ച് എനിക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മറ്റൊരു വിഷയമായത് കൊണ്ട് പ്രതികരിക്കുന്നില്ല.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഇടതുപക്ഷഭരണകൂടം ചെയ്തതെല്ലാം ശരി എന്നൊരിക്കലും ഞാൻ പറഞ്ഞിട്ടില്ലല്ലൊ.. അവരുടെ ഭാഗത്തും തെറ്റുകൾ ഉണ്ടാകാം. ജനത്തിന് ഇടപെടാനും തിരുത്താനും സ്വാത്രന്ത്ര്യമുണ്ട്. അങ്ങനെ ബോധ്യപ്പെട്ട തെറ്റുകൾ പലതും തിരുത്താറുമുണ്ട്. പ്രീഡിഗ്രീ വിഷയവുമായി ബന്ധപ്പെട്ട് മറുപടി പറയാനുള്ള അറിവെനിക്കില്ല. താങ്കൾ പറഞ്ഞത് മാത്രമാണ് ശരിയെങ്കിൽ അന്ന് ഇടതുപക്ഷം ചെയ്തത് തെറ്റായിപ്പോയി എന്നു അംഗികരിക്കാനും വിഷമമില്ല.പക്ഷെ നാമിപ്പോൾ പങ്കാളിത്ത പെൻഷനെ കുറീച്ചാണല്ലൊ സംസാരിക്കുന്നത്..താങ്കളുടെ മുൻപത്തെ കമന്റുകളിൽ നിന്ന് മനസ്സിലാക്കിയ ചില പ്രധാന പോയിന്റുകൾ ഇതാണ് :
1. പങ്കാളിത്ത പെൻഷൻ, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തെ വച്ച്ുനോക്കുമ്പോൾ ജീവനക്കാർക്ക് നഷ്ടമാണ്.
2. തൊഴിലുടമയുടെ കീഴിലുള്ള മറ്റുള്ള എല്ലാവർക്കും വേണ്ടുവോളം കൂലി നൽകിയിട്ടു മതി എനിക്കു ശമ്പളം എന്നു പറയേണ്ട ബാധ്യത ഒരു തൊഴിലാളീക്കില്ല..

ഈ കാര്യങ്ങൾ ബോധ്യമുള്ളതുകൊണ്ടാണ് ഇടതുപക്ഷ സർവീസ സംഘടനകൾ സമരം ചെയ്തത്. എങ്കിലും , അതൊരു പൂർണ്ണമായും മാനുഷികമായ കാഴ്ച്ചപ്പാടാണേന്ന് പറയുന്നില്ല. വിലപേശാൻ കഴിവിലില്ലാത്ത ആയിരങ്ങളെ താഴെ കാണാതെയല്ല, അവരെ പിടിച്ചുയർത്താനുള്ള ഒ രുകൈത്താങ്ങായി വർത്തിക്കുകയാണ് ഞങ്നളുടെ ജോലി എന്ന്ുംഅറിയാതെയല്ല..എങ്കിലും, നാളെ ഞങ്ങളൂം ആ വർഗ്ഗത്തിലേക്ക് ചവിട്ടിത്തള്ളപ്പെടാതിരിക്കാനുള്ള ഒരതിജീവനസമരം കൂടിയായി ദയവായി ഇതിനെ കാണണം.
    • http://profile.ak.fbcdn.net/hprofile-ak-ash4/372177_100000053604397_383444530_q.jpg
Ramachandran Thandassery പ്ലസ്‌ടു സ്കൂളിന്റെ ഭാഗമാക്കിയത് കേരളകോന്ഗ്രെസിന്റെ മറ്റൊരു അജണ്ടയുടെ ഭാഗമായിരുന്നു. ഇന്നു ഏറ്റവും കൂതല്‍ ഹൈസ്കൂള്‍ ഉള്ളത് ക്രിസ്ട്യന്‍ മാനേജ്‌മന്റ്‌കള്‍ക്കാന്നു. പ്രീഡിഗ്രി വേര്‍പെടുത്തിയതിന്റെ ഗുണഫലവും അവര്‍ക്ക് തന്നെ കിട്ടി. Mkm Ashraff
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ഇടതുപക്ഷസ്വാധീനം കാരണമാണ് കേരളത്തിലും പശ്ചിമ ബംഗാളിലും ഹരിയാനയിലും ഇതുവരെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാതിരുന്നതെന്ന് ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയപ്പോള്‍, ഇടതു പക്ഷസ്വാധീനം കൊണ്ട് സാധാരണ തൊഴിലാളികള്‍ക്കും മറ്റും ഉണ്ടായിട്ടുള്ള നേട്ടങ്ങളെ കുറിച്ച് എഴുതിയപ്പോള്‍ താങ്കളൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് എന്ന് ഞാന്‍ കരുതി. ഇതിനു മുമ്പത്തെ കമന്റില്‍, ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന് അനുവദിച്ചാല്‍ ക്രമേണ കൂടുതല്‍ തൊഴിലാളി വിരുദ്ധ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും എന്നൊക്കെയുള്ള ഇടതു പക്ഷസര്‍വീസ് സംഘടനകളുടെ ഉറച്ച വിശ്വാസത്തെ പറ്റി താങ്കള്‍ എഴുതിയര്‍ത്തു എന്റെ ആ ഊഹം ബലപ്പെടുത്തി. (യു ഡി എഫ് അനുകൂല സംഘടനകള്‍ ഇപ്പോള്‍തന്നെ കാലുമാരിയല്ലോ) അതുകൊണ്ടാണ്, തൊഴിലാളി വിരുദ്ധ നടപടികളില്‍ ഇടതുപക്ഷവും പിന്നിലല്ല എന്ന് സ്ഥാപിക്കാന്‍ ഞാന്‍ പ്ലസ്ടു പ്രശ്നം ചൂണ്ടിക്കാണിച്ചത്.

താങ്കള്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പാണ്. ഞാനും താങ്കളും തമ്മില്‍ ഇപ്പോളുള്ള വിറ്റ്യാസം ഇതാണ്. ഞാന്‍ കാര്യങ്ങള്‍ നിഷ്പക്ഷമായി ചിന്തിക്കുന്നു. താങ്കള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാഴച്ചപ്പാടിലൂടെ ചിന്തിക്കുന്നു. സര്‍ക്കാരിന് ഇതില്‍ ഏത് ചെയ്യാനാണ് ബാധ്യത?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff രാമചന്ദ്രന്‍ പറയുന്നത് സത്യമാണ്. അന്ന് പ്ലസ്ടു അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ലിസ്റ്റ് കോടതി മൂന്നു തവണയാണ് തിരുത്തിയത്. അത് അന്നത്തെ ഭരണമുന്നണിക്ക് എത്ര നാണക്കേട്‌ ഉണ്ടാക്കിയ സംഭവമായിരുന്നു? എന്നിട്ടും ഒരു ഇടതുപക്ഷ സംഘടനയും, പ്രത്യേകിച്ച് യുവജന/വിദ്യാര്‍ത്ഥി സംഘടനകള്‍, ഒരു പ്രതിഷേധവും ഉയര്‍ത്താതിരുന്നതെന്തേ എന്നത് ഇന്നും ദുരൂഹമാണ്.

കോടികള്‍ വാങ്ങിയാണ് അന്ന് സ്കൂളുകള്‍ക്ക് പ്ലസ്ടു അനുവദിച്ചതെന്നാണ് യു ഡി എഫ് ആരോപിച്ചിരുന്നത്. അതില്‍ നിന്ന് ഇടതുപക്ഷങ്ങള്‍ക്കും പങ്കുകിട്ടി എന്ന യു ഡി എഫ് കുറ്റപ്പെടുത്തലില്‍ സത്യമുണ്ടായിരുന്നിരിക്കണം എന്നാണു ആ നിഷ്ക്രിയത്വം സൂചിപ്പിക്കുന്നത്.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man താങ്കൾ നിഷ്പക്ഷമായി ചിന്തിക്കുന്നു എന്ന് താങ്കൾക്ക് തോന്നിയാൽ മതിയോ ? :)

സർക്കാർ സർവീസിനെ അസ്ഥിരപ്പെടുത്തി അനാകർഷമാക്കുകയും ജീവനക്കാരുടെ സംഘടിത ശേഷിയെ നശിപ്പിക്കുകയും ചെയ്യുന്ന മുതലാളിത്ത കാഴ്ച്ചപ്പാടാണ് ഇപ്പോഴത്തെ സർക്കാർ പിന്തുടരുന്നതെന്ന് ഇടതുപക്ഷ സർവീസ് സംഘടനകൾ കരുതുന്നു. അതുകൊണ്ടു തന്നെ ആ ചിന്ത നിഷ്പക്ഷമാണെന്ന് എങ്ങിനെ അംഗീകരിക്കാൻ കഴിയും ?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് അവരുടേത് (അവരുടെ പക്ഷത്തിന്റെത്) മാത്രമായ താല്പര്യങ്ങളുണ്ട്. എനിക്കും താല്പര്യങ്ങളുണ്ട്. അത് എന്റെയോ ഞാന്‍ ഉള്‍പ്പെട്ട ഒരുഗ്രൂപ്പിന്റെയോ (പക്ഷതിന്റെയോ) മാത്രം താല്‍പര്യമല്ല; സംസ്ഥാനത്തിന്റെ പൊതുതാല്പര്യമാണ്. ഇത് തന്നെയല്ലേ 'നിഷ്പക്ഷനിലപാട്'
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man അതെങ്ങനെയാണ് നിഷ്പപക്ഷ നിലപാടാകുന്നത് ? ഇനിയിപ്പോ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയാണ് എന്നൊരു തീരുമാനം സർക്കാർ എടുക്കുകയാണെന്ന് കരുതുക. അപ്പോഴും നല്ലൊരു വിഭാഗം ജനങ്ങൾ അതിനു കൈയ്യടിച്ചേക്കും .അപ്പോൾ അതും ഒരു നിഷ്പക്ഷനിലപാട് ആകുമോ ?

ഗുജറാത്തിൽ, ന്യൂനപക്ഷവിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറക്കണമെന്ന് അവിടത്തെ ഭൂരിപക്ഷ ഹിന്ദുക്കൾക്കും അഭിപ്രായമുയർന്നേക്കാം. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അതൊരു നിഷ്പക്ഷ നിലപാടാകുമോ ?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്നത്തെ ശമ്പളം, വസ്തുതാപരമായ കാരണങ്ങളാല്‍, കുറക്കേണ്ട അവസ്ഥയുണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. അതാണ്‌ നിഷ്പക്ഷനിലപാട്. ഇല്ലാത്ത കാരണം പറഞ്ഞാണ് ശമ്പളം കുറക്കുന്നതെങ്കില്‍ അതിനു കയ്യടിക്കാന്‍ ചിലര്‍ ഉണ്ടായേക്കാം. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാനേ പറ്റൂ. മനസ്സിലായാല്‍ നല്ലത് ഇല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാനില്ല.

ഗുജറാത്തില്‍ താങ്കള്‍ പറഞ്ഞപോലെ സംഭവിക്കുകയാണെങ്കില്‍, പൂര്‍ണമായും ഒരുവിഭാഗത്തിനെതിരെയാവുന്നതുകൊണ്ട്, അത് നിഷ്പക്ഷമല്ല. അതിനും കയ്യടിക്കാന്‍ പലരും ഉണ്ടായേക്കാം.(ഭൂരിപക്ഷ നിലപാടെന്നാല്‍ നിഷ്പക്ഷ നിലപാടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പറഞ്ഞിട്ടുമില്ല)
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man 'വസ്തുതാപരമായ കാരണം' എന്ന് പറഞ്ഞ് നിരത്തുന്ന കാരണങ്ങൾ ഇവിടത്തെ ജനസമൂഹമോ രാഷ്ട്രീയ കക്ഷികളൊ ഒന്നൊഴിയാതെ അംഗീകരിച്ചിട്ടുണ്ടോ ? എന്നിട്ടാണോ നിഷ്പക്ഷമായ നിലപാട് സ്വീകരിച്ചത് ?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff പെന്ഷനുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും രാഷ്ട്രീയ പരിഗണകള്‍ ഇല്ലാത്തവരുമായ എല്ലാവരും പങ്കാളിത്ത പെന്ഷന്റെ അനിവാര്യതയെ അംഗീകരിക്കുന്നുണ്ട്. പെന്ഷനുമായി ബന്ധമുള്ളവരായിട്ടുപോലും, രാഷ്ട്രീയ പരിഗണന മറ്റൊന്നായത് കൊണ്ട് പലരും അതിനെ അംഗീകരിച്ചിരിക്കുന്നു. (യു ഡി എഫ് അനുകൂല സംഘടനകളെയാണ് ഉദ്ദേശിച്ചത്)
എതിര്‍ക്കുന്ന സംഘടനകളുടെ അംഗങ്ങല്‍ക്കിടയിലും ഈ അനിവാര്യതയെ മാനസികമായി അംഗീകരിക്കുന്നവര്‍ കണ്ടേക്കാം. സംഘടനയുടെ അച്ചടക്കം പാലിക്കേണ്ടത് കൊണ്ട് അവര്‍ക്കത്‌ തുറന്നു പ്രകടിപ്പിക്കാന്‍ പറ്റില്ല.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഇതു തന്നെ എനിക്കു തിരിച്ചും പറയാം.. :)
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff convinsing ആയി ഒന്ന് പറഞ്ഞുതരാമോ?
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man സ്റ്റാറ്റ്യൂട്ടറി പെന്ഷനുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും രാഷ്ട്രീയ പരിഗണകള്‍ ഇല്ലാത്തവരുമായ പലരും പങ്കാളിത്ത പെന്ഷന്റെ അനിവാര്യമാണെന്ന് അംഗീകരിക്കുന്നില്ല. സ്റ്റാറ്റ്യൂട്ടറി പെന്ഷനുമായി ബന്ധമുള്ളവരായിട്ടുപോലും, രാഷ്ട്രീയ പരിഗണന മറ്റൊന്നായത് കൊണ്ട് പലരും ഇപ്പോൾ പങ്കാളീത്ത പെൻഷൻ അംഗീകരിക്കാൻ നിർബന്ധിതരാവുന്നു.. :)


നാലാം ഭാഗം >>  http://vidivayaththam.blogspot.in/2012/12/4.html

No comments:

Post a Comment