Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 4

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ നാലാം ഭാഗം
Mkm Ashraff ഇങ്ങിനെ പറയാമെന്നാണ് പറഞ്ഞതല്ലേ. അത് ഞാന്‍ മനസ്സിലാക്കിയില്ല.

പലരുമായുള്ള ചര്ച്ചയില്‍നിന്നും ഞാന്‍ അനുമാനിച്ചത് സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഞാന്‍ നേരത്തെ ചെയ്തത്. ആ അഭിപ്രായം ഇപ്പോളും നിലനില്‍ക്കുന്നത് കൊണ്ട് താങ്കളുടെ ആദ്യ വാചകത്തില്‍ സത്യത്തിന്റെ അംശം ഒട്ടുംഇല്ലെന്നാണ് എന്റെ വിശാസം. രണ്ടാമത്തെ വാചകത്തില്‍ തീര്‍ച്ചയായും സത്യത്തിന്റെ അംശങ്ങളുണ്ട്; യു ഡി എഫ് അനുകൂല സര്‍വീസ് സംഘടനകളിലെ അംഗങ്ങളില്‍ ഗണ്യമായൊരു വിഭാഗം അത്തരക്കാരായിരിക്കും; തീര്‍ച്ച.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ഹ ഹ..ഒരു നമ്പർ അടിച്ചതല്ലേ..
ചങ്ങാതീ, താങ്കൾ ചർച്ച നടത്തിയ ആളുകളോട് സർക്കാർ ജീവനക്കാർ അമിത ശമ്പളം വാങ്ങിക്കുന്നുണ്ടെന്നും പൊതു ജനത്തിനു വേണ്ടി ചിലവഴിക്കുന്ന തുകയല്ലേ ഇവർ ഇങ്ങനെ തിന്നുമുടിക്കുന്നതെന്നും ചോദിച്ചു നോക്കൂ, അവർ തലകുലുക്കി സമ്മതി
ക്കും. ഇനി ഞങ്ങളുടെ ജോലി സമയം വർദ്ധിപ്പിക്കേണ്ടതുണ്ടോ എന്നു ചോദിച്ചു നോക്കൂ അപ്പോഴും നൂറുവട്ടം സമ്മതമായിരിക്കും. ഒരു വടി കൊടുത്തു അടിക്കാൻ പറഞ്ഞു നോക്കൂ..അവർ ഞങ്ങളെ അടിച്ചോടിക്കും.. :) .

ഞാൻ ചോദിക്കുന്നത് ഇതാണ് : സർക്കാരാണ് ശമ്പളദാതാവാണ് എന്നുള്ളതുകൊണ്ട് ഞങ്ങൾക്ക് ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും പിൻവലിക്കുമ്പോൾ 'നല്ലത്' എന്നു പറയണോ ? മിണ്ടാതിരിക്കണോ ?

സർക്കാരിനു ലഭിക്കേണ്ട പണം കുറയുന്നതിന് ഇവിടത്തെ പൗരന്മാർ,( എന്നു പറഞ്ഞാൽ വ്യാപാരികളും വ്യവസായികളും പ്രവാസികളും ദല്ലാളന്മാരും റിയൽ എസ്റ്റേറ്റുകാരും ഡോക്ടർമാരും എഞ്ചിനീയർമാരുമെല്ലാമടങ്ങുന്ന സമൂഹം ) കൂടി ഉത്തരവാദികളല്ലേ. ഇവരെല്ലാം കൊടുക്കേണ്ട നികുതി കൃത്യമായി കൊടുക്കുകയും അഴിമതി ഇല്ലാതാവുകയും ചെയ്താൽ ഇവിടത്തെ സർക്കാരിന്റെ കയ്യിൽ പൊതുജനസേവനത്തിനുള്ള പൈസ ഉണ്ടാവില്ലെന്നാണോ കരുതുന്നത് ? എന്തുകൊണ്ട് അത്തരം കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നില്ല ?പൗരന്മാർ ഉത്തരവാദിത്തബോധം കാണിക്കുന്നില്ല ?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും നമ്മുടെ സാംസ്കാരികമായും സത്യസന്ധമായും ഉള്ള നിലവാരെത്തെ കുറിച്ച് ചെറുതായെങ്കിലും ഒരു ധാരണ പരസ്പരം ഉണ്ടാക്കിയെടുത്തിരിക്കും എന്നായിരുന്നു എന്റെ വിശ്വാസം. താങ്കളുടെ ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ ആ വിശ്വാസം തെറ
്റിപ്പോയോ എന്നൊരു സംശയം.

ഒരു സാധാരണക്കാരനോട് താങ്കള്‍ പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചാല്‍ തീര്‍ച്ചയായും ആ ഉത്തരങ്ങള്‍ തന്നെയാണ് കിട്ടുക. അതിനു കാരണക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. അവരില്‍ മഹാഭൂരിപക്ഷത്തിന്റെയും സാധാരണക്കാരനോടുള്ള പെരുമാറ്റം വരുത്തിയതാണ് അത്തരം ഒരു മനോഭാവം. എന്നാല്‍ അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ (പ്രത്യേകിച്ച് ചെറുപ്പക്കാരുടെ) ഭൂരിപക്ഷത്തിന്റെയും പെരുമാറ്റം മാന്യമായിതന്നെയാണ് എന്നത് അന്നത് സത്യമാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ പറഞ്ഞിട്ടുള്ളതരം മറുപടിയാവില്ല അവരില്‍നിന്നുണ്ടാവുക. (താങ്കള്ക്കിഷ്ടപ്പെടാന്‍ സാധ്യതിയില്ലാത്ത എന്റെ മറ്റൊരു അഭിപ്രായം മറച്ചുവെക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്നും രാജ്യത്തിന് കെട്ടേണ്ട സേവനം പൂര്‍ണമായി കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 'മഹാ ഭൂരിപക്ഷത്തിന്റെ പക്കല്‍ നിന്നും കിട്ടുന്നില്ല; എന്നാല്‍ ചില ആളുകള്‍ക്ക് അത്യധ്വാനം ചെയ്യേണ്ടി വരുന്നുമുണ്ട് എന്നാണു എന്റെ അഭിപ്രായം)

പൊതുജനങ്ങളില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെടുന്ന ആളുകളോട് ചര്‍ച്ച ചെയ്യാവുന്ന വിഷയമല്ല ഇതെന്നെങ്കിലും താങ്കള്‍ക്ക് ചിന്തിക്കാമായിരുന്നു എന്നാണെന്റെ തോന്നല്‍)


ഇന്ന് നിലവിലുള്ള സേവനവേതന വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഇന്ന്സര്‍വീസില്‍ ഉള്ളവരെല്ലാം ജോലി ചെയ്യാമെന്നേറ്റിട്ടുള്ളത്. അതുകൊണ്ട് നിലവിലുള്ള പെന്‍ഷന്‍ അടക്കം എല്ലാ ആനുകൂല്യവും കിട്ടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അത്കിട്ടും എന്ന് ഉറപ്പുവരുത്താന്‍ ഏതുതരത്തിലുള്ള കരാറും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്‌ എന്നൊക്കെ (കൃത്യമായും ഇതേ വാചകം ആയിക്കൊള്ളണമെന്നില്ല)ഞാന്‍ നേരത്തെ എഴുതിയതാണ്. കാലാകാലം സര്‍ക്കാരിന് ഇന്നത്തെ രീതിയിലുള്ള സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ തുടരാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിലാണ് നമ്മുടെ ചര്‍ച്ച. അല്ലാതെ നിങ്ങള്‍ക്ക് പെന്‍ഷന്‍ വേണ്ടെന്നുവെക്കണോ തുടരണോ എന്ന കാര്യത്തിലല്ല.

എല്ലാവരും നികുതി കൃത്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കുറെകാലംകൂടി ഇന്നത്തെ അവസ്ഥയിലുള്ള സേവനവേതന വ്യവസ്ഥ തുടരാനായേക്കും. പക്ഷെ അനന്തമായി തുടരാനാവില്ല.

മൊത്തം ജനങ്ങളില്‍ ഒരു ശതമാനം പോലും താല്പര്യത്തോടെ നികുതികൊടുക്കില്ല. അത് ലോകഗതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (അതെ ഉദ്യോഗസ്ഥര്‍ തന്നെ) കുറേകൂടെ സത്യസന്ധതയും ശുഷ്കാന്തിയും കാണിച്ചാല്‍ നികുതിപിരിവ് കുറേകൂടി വര്‍ദ്ധിപ്പികാനാവും. അവര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പലപ്പോഴും വിലങ്ങുതടിയാവാറുണ്ട് എന്നത് മറക്കുന്നില്ല.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
:)

കുറെ നാളായി എയറു പിടിച്ചിരുന്ന് ചർച്ച ചെയ്ത് ബോറടിച്ചു തുടങ്ങി. അതാ ഒന്നു തമാശിക്കാമെന്നു വച്ചത്..:)

സർക്കാർ ജീവനക്കാർ 'മാതൃകാ തൊഴിലാളിയായില്ല' എന്നു ഞാനും മുൻപൊരിക്കൽ എഴുതിയതാണ്. നല്ലൊരു വിഭാഗം കൈക്കുലിക്കാരുണ്ട്. പക്ഷെ ഇതൊന്നും വാങ
്ങിക്കാത്തവർക്കും കൃത്യമായി ജോലി ചെയ്യുന്നവർക്കും ( താങ്കൾ തന്നെ സമ്മതിക്കുന്നു, ചിലർക്കെങ്കിലും അമിതജോലിഭാരമുണ്ടെന്ന് ) ശമ്പളവും ആനൂകൂല്യങ്ങളും ലഭിക്കുകയും കൈകൂലിക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരാനുമുള്ള നടപടികളല്ലേ ഉണ്ടാവേണ്ടത് ?

വിവരവും വിദ്യാഭാസവും ഉള്ളവരോട് സർക്കാർ ജീവനക്കാർ നല്ല പോലെ പെരുമാറുന്നുണ്ടാകാം. എങ്കിലും, ജീവനക്കാരോട് , ശമ്പളത്തിന്റെ, ജോലിയുടെ. ലീവിന്റെ. ആനുകൂല്യങ്ങളുടെ കാര്യത്തിൽ അവർക്കത്ര അനുകൂലനസമീപനമൊന്നുമില്ല എന്നാണ് എന്റെ അനുഭവം. സാധാരണക്കാരനെ അപേക്ഷിച്ച് അവർ സ്വല്പം മിനുസപ്പെടുത്തിയാണ് പ്രതികരിക്കുക എന്നു മാത്രം.

നിലവിലുള്ളവർക്ക് എല്ലാം ലഭിക്കും, ഭാവിയിൽ ജോലി ലഭിക്കുന്നവർക്കാണ് നഷ്ടമുണ്ടാകുക എന്ന വാദത്തെ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് മുൻപൊരിക്കൽ എഴുതിയതുകൊണ്ട് ആവർത്തിക്കുന്നില്ല.

സമൂഹത്തിൽ പാവപ്പെട്ടവനു ലഭിക്കേണ്ട തുക സർക്കാർ ജീവനക്കാർക്ക് പെൻഷനായി പോകുകയാണെന്നും അതു കൊണ്ട് പെൻഷ‌ൻകാർ ത്യാഗത്തിനു തയ്യാറാവണം എന്നുമുള്ള ന്യായത്തിനു മറുപടിയായാണ് ഞാൻ നികുതിയുടെ കാര്യം പറഞ്ഞത്. നികുതി കൊടുക്കേണ്ടത് ഒരു രാജ്യത്തെ പൗരൻ എന്നുള്ള നിലയ്ക്ക് നികുതിയ്ക്ക് കീഴിൽ വരുന്ന ഓരോരുത്തരുടെയും കടമയാണ്. പൊതുജനം ആ കടമ നിറവേറ്റിയാൽ, ജീവനക്കാർ ത്യാഗം ചെയ്യാതെ തന്നെ സർക്കാരിനു വരുമാനമുണ്ടാകും.

സർക്കാർ ജീവനക്കാർ സത്യസന്ധമായും ശുഷ്ക്കാന്തിയോടെയും ജോലി ചെയ്യണമെന്ന അഭിപ്രായത്തോട് 100 % യോജിക്കുന്നു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
ജീവനക്കാര്‍ക്ക്, സര്‍ക്കാരിലായാലും സ്വകാര്യ സ്ഥാപനങ്ങളിലായാലും, അര്‍ഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നല്‍കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെയ്യുന്ന ജോലിയുടെ പ്രതിഫലമായി ഇപ്പോള്‍ പറ്റുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പുറമേ ജ
ീവിതാവസാനം വരെയും അതിനുശേഷം ജീവിതപങ്കാളിയുടെ ജീവിതാവസാനം വരെയും തൊഴിലുടമ പെന്‍ഷന്‍ എന്ന ഓമനപ്പേരില്‍ ശമ്പളം നല്കിക്കൊണ്ടിരിക്കണം എന്നതിനോട് എനിക്കുയോജിപ്പില്ല. കൊടുക്കാന്‍ കഴിയുമെങ്കില്‍ കൊടുക്കുന്നത് നല്ലകാര്യം (മാറ്റി വക്കപ്പെട്ട ശമ്പളം എന്നൊക്കെ സുപ്രീംകോടതി പറഞ്ഞത് വെറുമൊരു ഭംഗിവാക്കായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ)

മുഴുവന്‍ കൈക്കൂലിക്കാരേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍, സര്‍വീസ് സംഘടനകള്‍ ശ്രമിച്ചാല്‍ അത്തരക്കാരില്‍ 99 ശതമാനത്തിനെയും അതില്‍ നിന്നും പിന്തിരിപ്പിക്കാനോ നിയമത്തിനു മുമ്പില്‍ എത്തിക്കാനോ കഴിയും. പക്ഷെ സംഘടനകള്‍ അതിനുതയ്യാറല്ല.

വിദ്യഭ്യസമുള്ളവരില്‍ തന്നെ പലര്‍ക്കും (എല്ലാവര്‍ക്കുമല്ല), സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യത്തിന്റെ കാര്യത്തില്‍ അത്രഅനുകൂല അഭിപ്രായമല്ല ഉള്ളതെന്നാണ് എന്റെയും അനുമാനം. അതിന് ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. നമ്മുടെ വ്യവസ്ഥിധിയാണ് അവരില്‍ അത്തരം അഭിപ്രായം രൂപപ്പെടുത്തിയത്. ഒന്നാമതായി ഇവിടത്തെ ഒരു സാധാരണക്കാരന്റെയും സര്‍ക്കാര്‍ ജീവനക്കാരന്റെയും വരുമാനങ്ങള്‍ തമ്മിലുള്ള അന്തരം അത്രവലുതാണ്. രണ്ടാമതായി സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളുടെ മൂന്നിലൊന്നുപോലും വരില്ല സ്വകാര്യ സ്ഥാപനങ്ങളില്‍ അതെജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെ ന്ശ്ചയിച്ചിട്ടുള്ള മിനിമം വേതനം.ജോലിചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും സ്വകാര്യ സ്ഥാപനങ്ങളിലായത് കൊണ്ട്, അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനമാണ് ആ ജോലിക്കുള്ള ശരിയായ വേതനം എന്ന കരുതുന്നവരാണ്. (അതെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് അവരില്‍ വലിയൊരു വിഭാഗം - കോതമംഗലം നേഴ്സ്മാരുടെ സമരം മറക്കാറായിട്ടില്ലല്ലോ?) തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌, തങ്ങളുടെ അതെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജോലിക്കാരന്‍ വേതനമായി വാങ്ങുമ്പോള്‍ അതിനനുസരിച്ച അഭിപ്രായമേ അവനില്‍ രൂപപ്പെടുകയുള്ളൂ.

'....... ഞങ്ങള്‍ക്ക് ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും പിന്‍വലിക്കുമ്പോള്‍ ...... ' എന്നതിനായിരുന്നു എന്റെ മറുപടി. നിങ്ങളുടേത് പിന്‍വലിക്കുന്നില്ല എന്നുതന്നെയാണ് ഞാന്‍ ഇപ്പോഴും പറയുക. ഭാവിയില്‍ ജോലി ലഭിക്കുന്നവരുടെ കാര്യം നിങ്ങള്‍ പറയുന്നത് ഒട്ടും സത്യസന്ധ്മായല്ല എന്നത് നിങ്ങളുടെ സംഘടനാനേതാക്കളുടെ പ്രസ്ഥാവനകളും ആവശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

പൌരന്മാര്‍ എല്ലാവരും അവരുടെ കടമ നിറവേറ്റുക എന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യം. അവരില്‍ നിന്നും കഴിയുന്നത്ര നികുതി പിരിചെടുക്കേണ്ടത് തന്റെ കടമയായെടുത്ത് നികുതിപിരിവുമായി ബന്ധപ്പെട്ട എല്ലാസര്‍ക്കാര്‍ ജീവനക്കാരും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുക എന്നതും അസംഭാവ്യം. ഇക്കാര്യത്തിലും സര്‍വീസ് സംഘടനകള്‍ക്ക് വളരെയധികം ചെയ്യാനാവുമെങ്കിലും അവര്‍ നിഷ്ക്രിയരാണെന്നു മാത്രമല്ല ലജ്ജാകരമായ മൌനത്തിലാണ്.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ഞാൻ ആദ്യം പറഞ്ഞ വഴിയിലേക്കാണ് താങ്കളും വരുന്നത് എന്നതിൽ സന്തോഷമുണ്ട്.
സ്വകാര്യമേഖലയിൽ ഇപ്പോഴുള്ള ശമ്പളവും ആനുകൂല്യങ്ങളുമെങ്കിലും ലഭിക്കുന്നത് സർക്കാർ മേഖലയിൽ മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളുമുണ്ടാകുന്നതുകൊണ്ടാണ് എന്ന് ഞാൻ മുമ്പു പറഞ്ഞിര
ുന്നു. സർക്കാർ മേഖലയിൽ കൂടുതൽ ശമ്പളവും ആനുകൂല്യവും പറ്റുന്ന നഴ്സുമാർ ഉള്ളതുകൊണ്ടാണ് കോതമംഗലത്ത് നഴ്സുമാർക്ക് സമരം ചെയ്യുമ്പോൾ അതേ ശമ്പളം തങ്ങൾക്കും വേണമെന്ന ആവശ്യം ഉന്നയിക്കാൻ കഴിയുന്നത്. ഈ ആവശ്യം നേടിക്കഴിഞ്ഞാൽ അടുത്ത സമരം, സർക്കാർ നഴ്സുമാർക്ക് കിട്ടുന്ന മറ്റ് ആനുകൂല്യങ്ങളും വേണം എന്നാവശ്യപ്പെട്ടായിരിക്കും. അതാണ് വേണ്ടതും. ആ നേരത്താണ് സർക്കാർ ഉള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള തീരുമാനം എടുക്കുന്നത്. അപ്പോൾ സ്വകാര്യമേഖല അതിന്റെ പത്തിരട്ടി വെട്ടിക്കുറക്കാനാണ് ശ്രമിക്കുക എന്നുള്ളത് മനസ്സിലാക്കാവുന്നതേയുള്ളു..

അഴിമതിക്കാരായ ജീവനക്കാരോട് സർവീസ് സംഘടനകൾ ഈ നിലപാട് സ്വീകരിച്ചാൽ പോരാ എന്നുള്ളതിനോട് യോജിക്കുന്നു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
എന്റെ വാക്കുകള്‍ക്ക് ഞാന്‍ ഒട്ടും ഉദ്ദേശിക്കാത്ത വ്യാഖ്യാനമാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും അവര്‍ അര്‍ഹിക്കുന്നതിലും കൂടുതലാണ് എന്നാ ധാരണ പോതുജങ്ങല്‍ക്കുണ്ടാവാനുള്ള കാരണമെന്താണ
് എന്നതിനുള്ള എന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഞാന്‍ ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുരെവരിക്കൊരി കൊടുത്താല്‍ അതനുസരിച്ച് സ്വകാര്യമേഖലയിലും ശമ്പള വര്‍ധനയുണ്ടാവും എന്ന അഭിപ്രായം എനിക്ക് അപ്പോഴും ഇല്ല, ഇപ്പോഴും ഇല്ല.

സ്വകാര്യമേഖലയില്‍ ഇപ്പോഴുള്ള ശമ്പളവും ആനുകൂല്യങ്ങളുമെങ്കിലും ലഭിക്കുന്നത് സര്‍ക്കാര്‍ മേഖലയില്‍ മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ഉള്ളതുകൊണ്ടാണ് എന്ന താങ്കളുടെ വാദം അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മാതൃഭൂമി പത്രത്തിലെ ഒരു ലേഖനത്തിലും ഇതേ വാദമുഖം കണ്ടു. ഇതിനു യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തത്കൊണ്ട് രണ്ടും ഒരു തമാശയായേ ഞാന്‍ എടുത്തുള്ളൂ. നമ്മുടെ രാഷ്ട്രീയക്കാര്‍ സ്വകാര്യ മേഖലയിലെ സ്റ്റാഫ്നേഴ്സ്മാര്‍ക്ക് നിശ്ചയിരിക്കുന്ന മിനിമം വേതനം എത്രയാണെന്നറിയാമോ, മാസം 7500 രൂപ. അധികം കാലമോന്നുമായിട്ടില്ല ഇത് തീരുമാനിച്ചിട്ടു, 2008 ലോ 2009 ലോ ആണ് തൊഴില്‍ മന്ത്രിയായിരുന്നു ഗുരുദാസന്റെ ഈതീരുമാനം. ഇതേജോലിചെയ്യുന്ന ആള്‍ക്ക് സര്‍ക്കാരില്‍ ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് താങ്കള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ അറിയാമല്ലോ. കോതമംഗലത്തെ ആ പാവങ്ങള്‍ സ്റ്റാഫ്നേഴ്സ്മാര്‍ ആയിരുന്നെങ്കിലും ബോണ്ട്‌ വ്യവസ്ഥയിലാണ് ജോലിചെയ്തിരുന്നത്. (നേഴ്സിംഗ് പഠിക്കാന്‍ ചേരുമ്പോള്‍, വിദ്യാഭാസം കഴിഞ്ഞാല്‍ ഒരുനിശ്ചിത കാലത്തേക്ക് - എത്രകാലമെന്നത് മാനേജ്മെന്റിന്റെ അത്യാഗ്രഹത്തിന്റെ തോതനുസരിച്ച് തീരുമാനിക്കും - അവിടെ ജോലിചെയ്തുകൊള്ളാം എന്ന് സമ്മതിച്ചു ബോണ്ട് ഒപ്പിട്ടുകൊടുക്കണം. ആ കാലയളവില്‍ ജോലിചെയ്യുന്നതിന് ഒരു ചെറിയ സ്റ്റൈപെന്റ്മാത്രം ലഭിക്കും. കോതമംഗലത്ത് ഇത് പലര്‍ക്കും 1750 ഉം 2000 വും ഒക്കെയായിരുന്നു. അവരില്‍ നാലുകൊല്ലമായി ബോണ്ട്‌ വ്യവസ്ഥയില്‍ ജോലിചെയ്തുകൊണ്ടിരുന്നവരും ഉണ്ടായിരുന്നു. സര്‍ട്ടിഫികറ്റ് മാനേജ്മെന്റിന്റെ കയ്യിലായതുകൊണ്ട് മറ്റൊരുസ്ഥലത്ത് ജോലിക്ക് ശ്രമിക്കാനും ഇവര്‍ക്ക് പറ്റില്ല. (ഇതുകൊതമംഗലത്ത്മാത്രം ഉള്ളതല്ല, ഇന്ത്യയില്‍ പൊതുവായുള്ള പ്രശ്നമാണ്) തങ്ങള്‍ ചെയ്യുന്ന ജോലിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ എത്രയോ ഇരട്ടി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നറിഞ്ഞിട്ടും അത്നേടിയെടുക്കാന്‍ ത്രാണിയില്ലാതെ തുച്ഛവേതനത്തിന് ജോലിചെയ്യേണ്ടിവരുന്ന ഈ പാവങ്ങളാണ് നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ വേതനത്തിന് സമരം ചെയ്യുമെന്ന് പറയുന്നത്. ബോണ്ട് വ്യവസ്ഥ സുപ്രീം കോടതിതന്നെ നിരോധിച്ചിട്ടുള്ളതാണ് എന്നും അവര്‍ക്കറിയാം. എന്നിട്ടും.......
August 27 at 4:52pm · Like · 1

അഞ്ചാം ഭാഗം  >> http://vidivayaththam.blogspot.in/2012/12/5.html

No comments:

Post a Comment