Monday, December 03, 2012

സദാചാരം, അശ്ലീലം


വെടിക്കഥകൾ എഴുതി തുടങ്ങിയതുമുതൽ 'എന്താണ് സദാചാരം ? അശ്ലീലം ?' എന്നീ  ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ ചില ചിന്തകളും ഇവിടെ വന്ന കമന്റുകളിന്മേലുള്ള ചിന്തകളും ഇവിടെ പങ്കു വെക്കാം..


സദാചാരം, അശ്ലീലം എന്നിവയുടേയെല്ലാം നിർവചനം ജീവിതാന്ത്യം വരെ നാമോരുരത്തരും സമൂഹവും നിരന്തരം പുതുക്കി കൊണ്ടിരിക്കുന്നുണ്ട്. (അല്ലാത്തവർക്ക് മാനസിക വളർച്ചയില്ലെന്ന് പറയേണ്ടീ വരും. ). ചില പ്രായത്തിൽ അതിനു വേഗക്കൂടുതലുണ്ട്..പിന്നെയൊരു പ്രായത്തിൽ വേഗകുറവും.

സാഹചര്യത്തിന്റെ സ്വാധീനമനുസരിച്ചും ആ പുതുക്കലുകളുടേ വേഗത്തിൽ വലിയ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. സാഹിത്യത്തിലും കലയിലുമെല്ലാം സംഗീതത്തിലുമെല്ലാം ചിലത് ആവാമെന്ന് അംഗീകരിക്കുന്നത് അത്തരം പുതുക്കലുകളുടെ ഭാഗമാണ്. ഒരു പ്രായത്തിൽ, രവിവർമ്മയുടെ ചിത്രം കാമം മാത്രം ജനിപ്പിക്കുമ്പോൾ, മറ്റൊരു പ്രായത്തിൽ അത് കാമചിന്തയില്ലാതെ ആസ്വദിക്കാനാവുന്നത്, ആ നിരന്തരമുള്ള പുതുക്കലുകൾ നൽകുന്ന വളർച്ച മൂലമാണ്. ( അങ്ങനെ വളർച്ചയില്ലാത്ത ഒരാൾക്ക് അതെന്നും കാമം മാത്രം ജനിപ്പിക്കും ).

പുരുഷൻ ആസ്വദിക്കുന്ന മുലയിൽ നിന്ന് മുഖം തിരിക്കാനാവാത്തതും കുഞ്ഞ് ആസ്വദിക്കുന്ന അമ്മിഞ്ഞയിൽ നിന്ന് മുഖം തിരിക്കുന്നതും ആ വളർച്ചയുടെ ഭാഗമായി തന്നെ. മറ്റൊരുവൻ ആസ്വദിക്കുന്ന മുലയിൽ നിന്ന് വികാരരഹിതനായി മുഖം തിരിച്ച് കടന്നു പോകാൻ കഴിയുന്നത് ആ വളർച്ചയുടേ പാരമ്യമായി കണക്കാക്കാം.

പക്ഷെ മിക്കപ്പോഴും വ്യക്തിയുടെ സദാചാര നിർവചനം അവൻ സ്വയം പുതുക്കുന്നത്ര വേഗത്തിൽ സമൂഹം  അതു ചെയ്യുന്നില്ല എന്നു കാണാം . പരിചിതമായത് പിന്തുടരുന്നതാണ് എളുപ്പം എന്നു കരുതുന്ന, വളർച്ച പതുക്കെയായ 'പുരുഷ'നാണ് സമൂഹത്തെ ഇപ്പോഴും നയിക്കുന്നത് എന്നതു തന്നെ പ്രധാന കാരണം.

അതെ സമയം വളർച്ചയുടെ വേഗത കുറവിന്റെ പേരിൽ സമൂഹത്തെ കുറ്റം പറയാനുമാവില്ല - അതിന്റെ നൈസർഗികമായ സ്വഭാവം അതാണല്ലോ.

വ്യക്തി ജീവിതത്തിനും സാമുഹ്യജീവിതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരോരുത്തരോടും പങ്കുവെക്കാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട് എന്നതിന് രണ്ട് തലങ്ങളിൽ ഉള്ള സമീപനം ഉണ്ട്.

ഈ രണ്ട് തലങ്ങൾക്കിടയിലാണ് ഓരോരുത്തരുടെയും സദാചാരബോധവും അശ്ലീലനിർവചനനങ്ങളും ഇടം കണ്ടെത്തുന്നത് എന്നു തോന്നുന്നു..അതിലേക്ക് വ്യക്തിസ്വാതന്ത്ര്യം കൂടി ചേർത്താൽ ചിത്രം പൂർണ്ണമാകും.

4 comments:

  1. ശ്ലീലാശ്ലീലതകളുടെ പരിധി നിര്‍ണയം നടത്തുന്നത് സദാചാര ബോധം നശിച്ച ഒരു സമൂഹമാണ്. സദാചാരം നിര്‍ണയ സാധ്യത കടന്നുപോയ സമൂഹത്തിന് തൊട്ടതെല്ലാം അശ്ലീലമായി തോന്നും. അതില്‍ തന്നെ പുരുഷ മേധാവിത്തം മാത്രമേ പാടുള്ളു എന്ന മുന്‍ധാരണ നമ്മുടെ സമൂഹം വെച്ചു പുലര്‍ത്തുന്നുമുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുന്നിടത്ത് നിന്നുടലെടുക്കുന്ന ഒരു തരം സാഡിസമാണ് യഥാര്‍ഥത്തില്‍ സദാചാര പോലീസെന്ന വ്യാജി സൃഷ്ടിക്ക് പിന്നിലുള്ളത്.

    ReplyDelete
  2. ഇതും പോസ്റ്റാക്കിയോ റബ്ബേ.... :)

    ReplyDelete
    Replies
    1. ഹ ഹ..പാടുപെട്ടിരുന്ന് ചിന്തിച്ച് ടൈപ്പുന്നത് എവിടെയെങ്കിലുമൊക്കെ ശേഖരിച്ചു വെക്കണ്ടെ മൊഹീ..

      Delete
  3. @@
    അശ്ലീലം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജീവിതം തന്നെ അശ്ലീലമെന്ന് ചിന്തിക്കുന്നതാണ് ഞരമ്പ്‌രോഗം. പെണ്കുട്ട്യോളുടെ ആദ്യത്തെ ആര്‍ത്തവം ചിലയിടങ്ങളില്‍ വലിയൊരാഘോഷമാണ്. എന്നാല്‍ഒരാണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നു അറിയുന്നത് ഉറക്കത്തിലോ സ്വയംഭോഗത്തിലോ ആണ്. എനിക്ക് മനസിലാവാത്തത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും തുറന്നു പറച്ചിലുകളെയും അശ്ലീലമെന്ന് ആക്ഷേപിച്ച് 'തറവാടിത്തം' കാട്ടുന്ന ബൂലോക പകല്മാന്യന്മ്മാരായ മൂരാച്ചി മുറിവൈദ്യന്മ്മാരെക്കുറിച്ചാണ്.

    http://www.entevara.com/2011/07/man-behind-name_22.html

    ReplyDelete